ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹ ചര്യത്തിൽ വിവി സെന്തില്‍ നാഥാണ് ബിജെപിയില്‍ ചേര്‍ന്നത്.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്, തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സി രവി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയില്‍ ചേരാന്‍ പ്രചോദനം നല്‍കിയതെന്ന് സെന്തില്‍നാഥന്‍ പറഞ്ഞു.