Home National കടുവകളും കൂട്ടിലേക്ക്; ‘കൊറോണ കിടുവ’യെ ഭയന്ന്; സങ്കേതങ്ങൾ അടയ്ക്കും

കടുവകളും കൂട്ടിലേക്ക്; ‘കൊറോണ കിടുവ’യെ ഭയന്ന്; സങ്കേതങ്ങൾ അടയ്ക്കും

0

ന്യൂഡെൽഹി :കൊറോണ വ്യാപനം മൂലം ഇന്ത്യയിൽ കടുവാ സങ്കേതങ്ങളും അടച്ചിടുവാൻ സാധ്യത. അമേരിക്കയിലെ മൃഗശാലയിൽ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ കടുവ സങ്കേതങ്ങളും അടച്ചിടുവാൻ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവ മരിച്ചിരുന്നു.
പെഞ്ചിലെ കടുവ മരിച്ചത് ശ്വാസകോശ രോഗം മൂലമാണെന്നായിരുന്നു കണ്ടെത്തൽ. വനം മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ലോക്ക് ഡൗണിൽ അയവുണ്ടായാലും കടുവാ സങ്കേതങ്ങൾ തുറന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് കർശന നിർദേശം നൽകി.
മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും വൈറസ്‌ പകരാൻ സാദ്ധ്യതകൾ ഏറെ ആണ്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ തുടങ്ങിയവ അടച്ചിടാൻ മേധാവികൾക്ക് വനം മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചിരുന്നു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുകയാണെങ്കിൽ വൻതോതിൽ മൃഗങ്ങൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. നിലവിൽ വന്യജീവി സങ്കേതങ്ങളിലേക്കുള്ള വിനോദസഞ്ചാരം ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here