നി​ന്ന നി​ല്‍​പി​ല്‍ നിരവധി പേർകു​ഴ​ഞ്ഞു​ വീണു; ആന്ധ്ര​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രിയിൽ അ​ജ്ഞാ​ത രോ​ഗം

എ​ലു​രു: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ അ​ജ്ഞാ​ത രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​ല്ല, കൊ​മി​രെ​പ​ള​ളി എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍​ക്ക് അ​ജ്ഞാ​ത​മാ​യ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ന്ന നി​ല്‍​പി​ല്‍ നിരവധി പേർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ​വ​രു​ടെ വാ​യി​ല്‍ നി​ന്ന് നു​ര വ​ന്നി​രു​ന്നു.

22 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തി​ല്‍ ആ​റു​പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 15 പേ​ര്‍ എ​ലു​രു​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ സ​മീ​പ​ത്തു​ള​ള പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രോ​ട് എ​ലു​രു​വി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നും സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.