കൊച്ചി: ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ട്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കാനും അണുമുക്തമാക്കാനും റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. കൊറോണ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.
പ്രതലത്തിലെ കീടങ്ങളെയും വൈറസുകളെയും തുരത്താൻ ശേഷിയുള്ളതാണ് ഈ സാങ്കേതിക വിദ്യയെന്ന് ലാബുകളുടെ ദേശീയ അക്രഡിറ്റേഷൻ ബോർഡ് ആയ എൻഎബിഎൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ എഐസാറ്റ്സിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നടപ്പാക്കിയ ഈ സംവിധാനം വൈകാതെ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും നടപ്പാക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.