ന്യൂഡെൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് എഐസിസി നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്, കർണാടകയിൽ നിന്നുള്ള സീനിയർ കോൺഗ്രസ് നേതാവ് ജി.പരമേശ്വര, മുൻ ഗോവമുഖ്യമന്ത്രി ലൂസീനോ ഫെലോറോഎന്നിവർക്കാണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവർത്തനങ്ങളും ഏകോപനങ്ങളും ഇവർ വിലയിരുത്തും.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അസമിൽ ഭൂപേഷ് ബാഗേൽ, മുകുൾ വാസ്‌നിക്, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർക്കാണ് ചുമതല.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീരപ്പ മൊയ്‌ലി, എം എം പള്ളം രാജു, നിതിൻ റാവത്ത് എന്നിവർ മേൽനോട്ടം വഹിക്കും. പശ്ചിമ ബംഗാളിൽ ബി കെ ഹരിപ്രസാദ്, അലംഗിർ അലം, വിജയ് ഇൻർ സിംഗ്‌ല എന്നിവർക്കാണ് ചുമതല.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തിയിരുന്നു.