ഹാക്കർമാരെ പേടിക്കേണ്ട; ഫോർപോസ് ; സമ്പൂർണ്ണ ഇന്ത്യൻ സമൂഹമാധ്യമ പ്ളാറ്റ്ഫോം യാഥാർഥ്യമാകുന്നു

ഹൈദരാബാദ്: ഫോർപോസ് – സമ്പൂർണ്ണ ഇന്ത്യൻ സമൂഹമാധ്യമ പ്ളാറ്റ്ഫോം ഇതാ യാഥാർഥ്യമാകുന്നു. ഇതോടെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമാകുകയാണ്. സൽമാൻ ഖാൻ എന്ന 23 കാരനാണ് സ്വപ്നപദ്ധതിയുടെ ഉപജ്ഞാതാവ്. ഹൈദ്രാബാദ് ആസ്ഥാനമായാണ് ഫോർപോസ് പ്രവർത്തിക്കുന്നത്.

ഫോർപോസിൻ്റെ ബീറ്റ പതിപ്പ് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ലൈവായിരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളിൽ ഫോർപോസ് സജ്ജം. രണ്ടു ലക്ഷം പേരെ ബന്ധപ്പെടുത്തി നടത്തിയ പരീക്ഷണം വിജയം. വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്നതോടൊപ്പം ബിസിനസ് സാദ്ധ്യതകൾ വിനിയോഗിക്കാനും ഫോർ പോസിൽ അവസരം ഉണ്ടാവും. ചിത്രങ്ങൾ, വീഡിയോകൾ , ആശയങ്ങൾ ഒക്കെ പങ്കു വെക്കാം. എല്ലാം ടാഗ് ചെയ്യാം. ചാറ്റ് ചെയ്യാം. സ്വകാര്യത കാത്തു സൂക്ഷിക്കാം.

ആരുടെ അക്കൗണ്ടിലും കടന്നു കൂടി സ്ക്രീൻ ഷോട്ട് എടുക്കാൻ ഫോർപോസിൽ കഴിയില്ല. സ്ക്രീൻ ഷോട്ട് സ്വതവേ ഇവിടെ ഡിസേബിൾ ഡായിരിക്കും . ഫോളോ ചെയ്യാത്തവരുടെ മെസേജുകൾ സ്വീകരിക്കണോ വേണ്ടയോയെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഹാക്കർമാരിൽ നിന്ന് നിങ്ങളെ പരമാവധി പരിരക്ഷിച്ചു നിർത്തുന്ന തരത്തിലാണ് ഇതിൻ്റെ രൂപകൽപ്പന.

അടുത്ത മാസം ലോകത്ത 100 ലേറെ രാജ്യങ്ങളിൽ ഫോർപോസ് അവതരിക്കുമെന്ന് കമ്പനി സാരഥി സൽമാൻ ഖാൻ പറയുന്നു. പിഴവില്ലാത്ത സാങ്കേതികത ഒരുക്കാൻ ടെക്നിക്കൽ ഹെഡ്ഡായി പ്രണീത് കൂട്ടിനുണ്ട്.