കാലികളെ കശാപ്പു ചെയ്താൽ 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴ; കർണാടകത്തിൽ ഗോവധ നിരോധന നിയമം പാസായി

ബം​ഗളൂരു: കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.
ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.

അതേസമയം നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വര്ഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും.

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ ഗോവധം നിരോധിച്ച് നിയമം പാസ്സാക്കിയതിന്റെ മാതൃകകളെ പഠിച്ചാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സംസ്ഥാനത്ത് നിയമം കൊണ്ടുവന്നത്.