ചെന്നൈ: ശ്രീലങ്കയിൽനിന്നും വന്ന ഒരാളിൽ നിന്ന് ചെന്നൈയിലെ ഷോപ്പിംഗ് മാളിലെ മൂന്ന് ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫീനക്സ് മാളിലെ ലൈഫ് സ്റ്റൈൽ സ്റ്റോറിൽ ജോലി ചെയ്തവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈഫ് സ്റ്റൈൽ സ്റ്റോറിൽ ജോലി ചെയ്തവരെല്ലാം ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 10 നും 17 നും ലൈഫ് സ്റ്റൈൽ സന്ദർശിച്ചവരെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.