ഡെൽ​ഹി ക​ലാ​പം: ജാ​മി​യ മി​ല്ലി​യയിലെ ഗവേഷണ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ന്യൂ​ഡെൽ​ഹി: ഡെൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ല്ലി​യയിലെ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ മീ​രാ​ൻ ഹൈ​ദ​ർ അ​റ​സ്റ്റി​ൽ. ആ​ർ​ജെ​ഡി യൂ​ത്ത് വിം​ഗ് ഡ​ൽ​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് മീ​രാ​ൻ.
ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണു മീ​രാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ക്ര​മം ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കാ​നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു ഗു​ണ്ട​ക​ളെ സം​ഘ​ടി​പ്പി​ക്കാ​നും മീ​രാ​ൻ വാ​ട്ട്സ്ആ​പ്പ് സന്ദേശം അയച്ചുവെന്നാണ് പോ​ലീസിന്റെ കണ്ടെത്തൽ.
ഫെ​ബ്രു​വ​രി​യി​ലെ ഡെൽ​ഹി​ക​ലാ​പ​ത്തി​ൽ 53 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മായത്.