പ്രധാനമന്ത്രി നാളെ രാജ്യത്തോട് സംസാരിക്കും

ന്യൂഡെൽഹി: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നാളെ രാജ്യത്തോട് സംസാരിക്കും. നാളെ രാവിലെ ഒമ്പതിന് തന്റെ വീഡിയോ സന്ദേശമുണ്ടാകുമെന്നാണ് മോദി അറിയിച്ചിരിക്കുന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 15ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യം സന്ദേശത്തില്‍ ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊറോണ വൈറസിനെതിരേ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു.