ന്യൂഡെല്‍ഹി: ഈ വർഷത്തെ – 2020ലെ അവസാന ചന്ദ്രഗ്രഹണത്തിന് എല്ലാവരും സാക്ഷിയാകാനൊരുങ്ങിക്കോളൂ. നവംബര്‍ 30 നാണ് ഈ വര്‍ഷത്തെ നാലാമത്തെതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ഉപചായ ചന്ദ്രഗ്രഹാന് വരുന്ന തിങ്കളാഴ്ച സംഭവിക്കും.
സൂര്യനും ഭൂമിയും ചന്ദ്രനും അടുത്ത് വരുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇന്ത്യയില്‍ ചന്ദ്രഗഹണം ഉച്ചയ്ക്ക് 1.04ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തരം ചന്ദ്രഗ്രഹണങ്ങളുണ്ട്. പൂര്‍ണത(total), ഭാഗികം(partial), പെന്‍ബ്രല്‍. നവംബര്‍ 30 ന് കാണാന്‍ പോകുന്നത് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണമായിരിക്കും.
എന്താണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം? പ്രകാശ സ്രോതസ്സായ സൂര്യന് ഈ വസ്തുവില്‍ ഭാഗികമായി മൂടിയിരിക്കുമ്പോള്‍ സംഭവിക്കുന്ന അര്‍ദ്ധ നിഴലാണ് പെന്‍ബ്രല്‍. സൂര്യന്റെ ചില പ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ നേരിട്ട് വീഴാതിരിക്കാന്‍ ഭൂമി തടയുമ്പോഴാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം നിരീക്ഷിക്കാന്‍ പ്രയാസമാകുമെന്നാണ് പറയുന്നത്. 2020ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി പത്തിനായിരുന്നു. ചന്ദ്രന് പൂര്‍ണമായും ഭൂമിയുടെ നിഴലിലായ പ്രതിഭാസമാണ് നമ്മള് കണ്ടത്. അതായത് പൂര്‍ണ ചന്ദ്രഗ്രഹണം. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.