മുംബൈ: കാറിന്റെ നമ്പർ പ്ലേറ്റില്‍ രൂപമാറ്റം വരുത്തിയതിന് ഡെപ്യൂട്ടി മേയര്‍ പിടിയിലായത് രണ്ടുതവണ. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്നഗറിലെ ഡെപ്യൂട്ടി മേയറെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്. ഡെപ്യൂട്ടി മേയറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണറാണ് പൊലീസ് തുടര്‍ച്ചയായി പൊക്കിയത്.
വാഹനത്തിന്റെ നമ്പർ 4141 എന്നാണ്. അതേസമയം, ദാദ എന്നാണ് നമ്പർ പ്ലേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉല്ഹാസ്നഗര് പൊലീസിന് പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 29-നാണ് ഫാന്‍സി നമ്പർ പ്ലേറ്റിന് ആദ്യമായി 1200 രൂപ പിഴ ഈടാക്കിയത്. പിന്നീട് കഴിഞ്ഞ ആഴ്ചയും ഇതേ നമ്പർ പ്ലേറ്റ് വാഹനത്തില്‍ കണ്ടത്തി. തുടര്‍ന്ന് ട്രാഫിക് പൊലീസ് തന്നെ ഇത് വാഹനത്തില്‍ നിന്ന് നീക്കുകയും വീണ്ടും പിഴ ഈടാക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ നമ്പർ പ്ലേറ്റുകളില്‍ രൂപമാറ്റം വരുത്തുന്നത് നിയമപരമായി കുറ്റകരമാണ്. മാത്രമല്ല ഇപ്പോള്‍ പല സംസ്ഥാനങ്ങളും അതിസുരക്ഷാ നമ്പർ പ്ലേറ്റുകളിലേക്ക്
മാറിക്കൊണ്ടിരിക്കുകയുമാണ്.