കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ബോണ്ട മഞ്ച അറസ്റ്റിൽ

ബംഗളൂരൂ: ബംഗളൂരുവിലെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ബോണ്ട മഞ്ച അറസ്റ്റിൽ. കർണാടക പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. പോലിസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ അക്രമിച്ചതോടെ ഇയാൾക്കെതിരെ വെടി വക്കേണ്ടി വന്നെന്നു വെസ്റ്റ് ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെയാണ് ഹെഡ് കോൺസറ്റബിൾ മഞ്ജുനാഥിന് നേർക്ക് ആക്രമണം ഉണ്ടായത് എന്നും ഡിസിപി വ്യക്തമാക്കി.
നിലവിൽ 15 കേസുകളാണ് ബോണ്ട മഞ്ചക്കേതിരെ ഉള്ളത്.