ന്യൂയോര്‍ക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോർക്കിലെ ആശുേപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു.തോമസ് ഡേവിഡിന് മറ്റു രോഗങ്ങളുണ്ടായിരുന്നോ എന്ന് അറിവായിട്ടില്ല.
അമേരിക്കയിലെ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.