ശ്രീനഗർ: ഇന്ത്യയിലെ ഏതൊരു പൗരനും ഇനി ജമ്മു കാഷ്മീരിൽ ഭൂമി വാങ്ങാം. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ജമ്മു കാഷ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഏതെങ്കിലും ഇന്ത്യൻ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാർഷികേതര ഭൂമി വാങ്ങാൻ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അനുവാദം ലഭിക്കും.
യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കാഷ്മീർ റീഓർഗനൈസേഷൻ തെർഡ് ഓർഡർ 2020 എന്നാണ് ഉത്തരവിന്റെ പേര്.
അതേസമയം കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയൂ.