കോൺഗ്രസിനെ അധിക്ഷേപിച്ച പരാമർശം; മാപ്പ് ചോദിച്ച് ഖുശ്ബു

ചെ​ന്നൈ: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യോ​ട് മാ​പ്പ് ചോ​ദി​ച്ച് ഖു​ശ്ബു. മാ​ന​സി​ക വ​ള​ര്‍​ച്ച​യി​ല്ലാ​ത്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും ക​ഴി​വും ബു​ദ്ധി​യു​മു​ള്ള സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് ഖു​ശ്ബു സു​ന്ദ​ര്‍ പ​റ​ഞ്ഞ​ത്.

ഇ​തി​നു പി​ന്നാ​ലെ ഖു​ശ്ബു​വി​നെ​തി​രെ 30 പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മാ​പ്പ് ചോ​ദി​ച്ചു​കൊ​ണ്ട് ഇ​വ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​യോ​ഗം ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.

ബി​ജെ​പി​യി​ല്‍ അം​ഗ​ത്വം നേ​ടി​യ​തി​നു പി​ന്നാ​ലെ ചെ​ന്നൈ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​നെ​തി​രെ ഖു​ശ്ബു തു​റ​ന്ന​ടി​ച്ച​ത്. ഞാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യോ​ട് വി​ധേ​യ​പ്പെ​ട്ടു നി​ന്ന​വ​ളാ​ണ്. പ​ക്ഷേ പാ​ര്‍​ട്ടി എ​നി​ക്ക് അ​ര്‍​ഹി​ക്കു​ന്ന ബ​ഹു​മാ​നം ത​ന്നി​ല്ല. ക​ഴി​വു​ള്ള സ്ത്രീ​ക​ളെ അം​ഗീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ത​യാ​റ​ല്ല. എ​ന്നെ ഒ​രു ന​ടി​യാ​യി മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളു എ​ന്ന​വ​ര്‍ പ​റ​യു​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണ്, എ​ന്താ​ണ് പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ ചി​ന്താ​ഗ​തി​യെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.