ന്യൂഡെൽഹി: രാജ്യത്ത് മെയില്‍, എക്‌സ്പ്രസ് ട്രയിനുകളിലും നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു. വിപുലീകരണ നടപടികളുടെ ഭാഗമായാണ് തീരുമാനം.
130-160 വേഗതയില്‍ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളില്‍ നിന്നാണ് ആദ്യം നോണ്‍ എ.സി കോച്ചുകള്‍ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളില്‍ നിന്നും നോണ്‍ എസി കോച്ചുകള്‍ ഉപേക്ഷിക്കും. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചു.
സെമി ഹൈസ്പീഡ് ട്രെയനില്‍ നന്നും താമസിയാതെ നോണ്‍ എ.സി ഇല്ലാതാകും. നോണ്‍ എ.സി കോച്ചുകള്‍ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളില്‍ ചാര്‍ഡ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും ചാര്‍ജ് ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.