കോല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാളും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.
ചില പ്രദേശങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനം മുഴുവനായും പ്രാബല്യത്തില്‍ വരുത്തുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പശ്ചിമ ബെംഗാളില്‍ ചൊവ്വാഴ്ച രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ യുകെയില്‍നിന്നും ഒരാള്‍ ഈജിപ്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയതാണ്. ആദ്യ പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തില്‍ ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.