ചരിത്രത്തിന്റെ ഭാഗമാകാൻ വ്യോമസേന പ്രകടനം; വ്യോമസേന ദിനാഘോഷം തുടങ്ങി

ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യന്‍ വ്യോമസേന യ്ക്ക്‌ 88-ാം പിറന്നാൾ. ന്യൂഡല്‍ഹിയിലെ ഇന്‍ഡാന്‍ വ്യോമത്താവളത്തിൽ ചിരിത്രത്തിലെ തന്നെ അതിശക്തമായ വ്യോമസേനാ യുദ്ധവിമാന വ്യൂഹങ്ങള്‍ അണിനിരക്കുന്ന വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷം നടക്കുന്നതെന്ന്. വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബദൗരിയ അറിയിച്ചു.‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.

വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ വ്യോമസേന പുറത്തിറക്കി. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയക്കിയ റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമവ്യൂഹത്തിന്റെ ഭാഗമായശേഷമുള്ള ആദ്യ വ്യോമസേനാ ദിനമാണ് ആഷോഷിക്കുന്നത്.

റഫേലിനൊപ്പം ഇന്ത്യന്‍ ആകാശത്ത് സുരക്ഷയേകുന്ന മിഗും മിറാഷും തേജസ്സും ആകാശത്ത് കരുത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അതിശക്തമായ ഹെലികോപ്റ്റര്‍ വ്യൂഹവും പ്രകടനം നടത്തും. ചിനൂക്ക്, വ്യോമസേനയുടെ അഭിമാനമായ രുദ്ര, അപ്പാഷേ, എം.ഐ എന്നീ ഹെലികോപ്റ്ററുകളാണ് സാന്നിദ്ധ്യമറിയിക്കുക.