ഇന്ത്യയിൽ കൊറോണ ബാധിതർ 400 കടന്നു

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

മഹാരാഷ്ട്രയിൽ പുതുതായി 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 89 ആയി. 67 രോഗബാധിതരുമായി കേരളമാണ് തൊട്ടുപിന്നിൽ. യുപിയിൽ 29 ,ഡൽഹിയിൽ 26 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്.