മഹാത്മഗാന്ധിയുടെ സ്മരണയിൽ ഇന്ത്യ

ന്യൂഡെൽഹി: രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. 151ാം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി എന്നിവരും രാഷ്ട്രപിതാവിനെ അനുസ്മരിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.