ഇന്ത്യയിൽ നിർമാണം ; കൊറോണ പരിശോധനാ കിറ്റിന് വില കുറയും

അഹമ്മദാബാദ്: ഇന്ത്യയിലാദ്യമായി കൊറോണ പരിശോധിക്കാനുള്ള കിറ്റുകളുടെ നിർമാണം അഹമ്മദാബാദ് ആസ്ഥാനമായുള്ള കൊസാര ഡയഗനോസ്റ്റിക്സ് കമ്പനിയിൽ ആരംഭിച്ചു. ഇതോടെ കിറ്റുകളുടെ വില കുറയുമെന്നാണ് സൂചന. ഇവിടെ നിർമ്മിച്ച സാംപിൾ കിറ്റുകൾ സാധുത ഉറപ്പാക്കാൻ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കയാണ്. കൊസാരയുടെ വഡോദരയിലെ റാനൊലി യൂണിറ്റിലാണ് കിറ്റ് നിർമ്മാണം. പ്രതിദിനം 10,000 കിറ്റുകൾ നിർമ്മിക്കാനണ് കമ്പനി ലക്ഷ്യമിടുന്നത്.
കിറ്റ് നിർമ്മിക്കാൻ സെന്റട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ ലൈസൻസ് ലഭിച്ച ഇന്ത്യയിലെ ഏക സ്ഥാപനമാണ് കൊസാര.
അംബാലാൽ സാരാഭായ് എന്റർപ്രൈസസും കോ ഡയഗനോസ്റ്റിക്സും ഒന്നിച്ചു ചേർന്നുള്ള സംരംഭമാണ് കൊസാര ഡയഗനോസ്റ്റിക്സ്.
കിറ്റുകളുടെ ശരിയായ വില ഇതുവരെ നിർണ്ണയിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് ലഭ്യമായ ഇറക്കുമതി ചെയ്തവയെക്കാൾ വിലക്കുറവുള്ള കിറ്റുകളായിരിക്കും കൊസാരയുടേതെന്ന് കമ്പനി സിഇഒ മോഹൽ സാരാഭായ് പറഞ്ഞു.
1000-1200 രൂപ വിലയുള്ള കിറ്റുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.