ന്യൂഡെല്‍ഹി: സ്പെഷ്ല്‍ ട്രെയിനുകളെക്കാള്‍ വേഗമേറിയ ക്ലോണ്‍ ട്രെയിനുകളുമായി റെയില്‍വേ. 40 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന് മണിക്കൂര്‍ മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ലക്ഷ്യമിട്ടാണ് റെയില്‍വേ ക്ലോണ്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.സ്റ്റോപ്പുകള്‍ കുറവും വേഗം കൂടുതലുമായതിനാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പേ ലക്ഷ്യസ്ഥാനത്തെത്തും.
അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടാന്‍ ഇടയുള്ള സര്‍വിസാണിത്. തേഡ് എസി കോച്ചുകള്‍ ആയിരിക്കും ക്ലോണ്‍ ട്രെയിനുകളിലുണ്ടാവുക. 2016 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാല്‍ റെയില്‍വേ ശൃംഖലയിലെ തിരക്ക് കാരണം ഇത് ഏറ്റെടുക്കുന്നത് വൈകി. ‘ഹംസഫര്‍’, ജനശതാബ്ദി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കാണ് ഈടാക്കുക. 19 ജോഡി ഹംസഫര്‍ എക്സ്പ്രസ് ട്രെയിനുകളില്‍ 18 കോച്ചുകളുണ്ടാകും. ലഖ്നൗ-ദില്ലി ട്രെയിനില്‍ 22 കോച്ചുകളാണുള്ളത്. യാത്രക്കാരുടെ തിരക്ക് കുറക്കാന്‍ ?നിലവിലുള്ള 230 സ്പെഷ്ല്‍ ട്രെയിനുകള്‍ക്കു പുറമെ, 80 ട്രെയിനുകള്‍ കൂടി ഓടിക്കും എന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.