അ​യോ​ധ്യ​യിൽ രാമക്ഷേത്ര നിർമാണം സെപ്റ്റംബർ 17 ശേഷം ആരംഭിക്കും

ന്യൂഡെൽഹി : അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം സെ​പ്റ്റം​ബ​ര്‍ 17നു ​ശേ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് ശ്രീ​രാ​മ​ജന്മഭൂ​മി തീ​ര്‍​ഥ് ക്ഷേ​ത്രം ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യ്.

ക്ഷേ​ത്രം നി​ര്‍​മാ​ണ ക​മ്പനിയായ ലാ​ര്‍​സ​ന്‍ ആ​ന്‍റ് ട​ര്‍​ബോ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി. ഫീ​സ് വാ​ങ്ങാ​തെ​യാ​ണ് ക​മ്പനി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ന് അ​ടി​ത്ത​റ പാ​കാ​നാ​യി 12000 തൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കും. ഇ​വ ക​ല്ലു​ക​ള്‍ കൊ​ണ്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​വ​യാ​ണെ​ന്നും ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് മുൻപ് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.