ബംഗളുരൂ നഗരത്തിൽ വീണ്ടും ലഹരിവേട്ട ; മലയാളികളടക്കം മൂന്നംഗ സംഘം അറസ്റ്റിൽ

ബംഗളുരൂ: ബംഗളുരൂ നഗരത്തിൽ നടന്ന ലഹരി വേട്ടയിൽ മലയാളികൾ ഉൾപ്പെടെ മൂന്നു പേരടങ്ങുന്ന ഒരുസംഘം കൂടി അറസ്റ്റിൽ. 40 ലക്ഷം രൂപയുടെ കഞ്ചവുമായാണ് മൂവരെയും ബെംഗളൂരൂ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടി കൂടിയത്. നാട്ടുകാർ പോലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്.

എ. സുബ്രഹ്മണ്യൻ നായർ, ഷെജിൻ മാത്യു എന്നിവരാണ് പിടിയിലായ മലയാളികൾ. ഇന്ന് അറസ്റ്റിലായവർക്ക് മുൻപ് പിടിയിലായ സംഘവുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ.

അതിനിടെ, മുഹമ്മദ് അനൂപ്, അനിഘ, റിജേഷ് രവീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന നൈജീരിയൻ പൗരനെയും സിസിബി പിടികൂടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞദിവസം നടി രാഗിണി ദ്വിവേദിയെയും നിശാപാർട്ടികളുടെ സംഘാടകനായ വിരൻ ഖന്നയെയും സിസിബി അറസ്റ്റ് ചെയ്തിരുന്നു.