മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഉത്തരവാദിത്ത പരമായ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ ഒരു സ്ത്രീക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷവും ഭീഷണികളും അഴിച്ചു വിടുന്നത് കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അറിയിച്ച് കമ്മിഷൻ മഹാരാഷ്ട്ര ഡിജിപി എസ് കെ ജയ്‌സ്വാളിന് കത്ത് നൽകി.
അതേസമയം മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായക് ട്വിറ്ററിലൂടെ ആവശ്യപെട്ടു. കങ്കണ ഇവിടെ വന്നാൽ ഞങ്ങളുടെ ധീരരായ സ്ത്രീകൾ അവളെ അടിക്കാതെ വിടില്ല എന്നും നിരവധി വ്യവസായികളെയും സിനിമാതാരങ്ങളെയും സൃഷ്ടിച്ച മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയതിന് കാങ്കണക്കേതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഞാൻ ആവശ്യപ്പെടും – അദ്ദേഹം മറാത്തിയിൽ എഴുതിയ ട്വീറ്റിൽ പറഞ്ഞു.
ശിവസേന നേതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ ആരോപിച്ചതിനെ തുടർന്നാണ് കാങ്കണക്ക് എതിരെയുള്ള സർ നായികിന്റെ പരാമർശം. മുംബൈ ഇപ്പോൾ തനിക്ക് ഒരു പാകിസ്ഥാൻ അധിനിവേശ കശ്മീരായാണ് തോന്നുന്നത് എന്നും ട്വീറ്റിലൂടെ അവർ പറഞ്ഞിരുന്നു.