86,432 പേര്‍ക്ക് രോഗബാധ; ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം നാല്‍പ്പതു ലക്ഷം കടന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം നാല്‍പ്പതു ലക്ഷം കടന്നു. ഇതുവരെ 40,23,179 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 86,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ മാത്രം 1089 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഇതില്‍ 8,46,295 പേരാണ് ചികിത്സയിലുള്ളത്. 31,07,223 പേര്‍ രോഗമുക്തരായി. 69,561 പേര്‍ ഇതുവരെ കൊറോണ മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ 4,77,38,491 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,59,346 പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.