ന്യൂഡെൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടെ ജെഇഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ ഈ മാസം ആറു വരെയാണ് വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷായായ ജെഇഇ പരീക്ഷകൾ 600 കേന്ദ്രങ്ങളിലായി നടക്കുന്നത്.
പരീക്ഷക്ക്ക്കായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കൃത്യമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക, ഇതിനായുള്ള എല്ലാ മുൻകരുതലുകളും എടുത്തു കഴിഞ്ഞു എന്ന് കേന്ദ്ര വിദ്യാഭ്യാസ അറിയിച്ചു. കൊറോണ സാഹചര്യങ്ങളും വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് പരീക്ഷകൾ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നും നടത്തും.
പരീക്ഷകൾ നീട്ടി വച്ചുകൊണ്ട് വിദ്യാർഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് എൻട്രൻസ് ടെസ്റ്റ്) മെഡിക്കൽ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) എഞ്ചിനിയറിംഗ് എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്മാക്കി.