ഉത്തർപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

കാൺപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ബഡോഹിയിലാണ് ആണ് 17 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിനുശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസം മുൻപ് മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയിൽ നിന്നാണ് കണ്ടെത്തിയത്. മുഖവും ശരീരഭാഗങ്ങളും ആസിഡൊഴിച്ച് പൊള്ളിച്ച രീതിയിലായിരുന്നു പെൺകുട്ടിയുടെ മൃതശരീരം. അടുത്തിടെ ഇത് രണ്ടാം തവണയാണ് ആണ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെയുള്ള അതിക്രമം ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ലക്നൗവിനടുത്ത് ലഖൻപൂരിൽ 13 കാരിയും ക്രൂര ബലാത്സംഗത്തിന് ഇരയായത് കഴിഞ്ഞ ദിവസമാണ്. പീഡനത്തിനുശേഷം പെൺകുട്ടിയുടെ കണ്ണ് ചൂഴ്ന്നു എടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ രണ്ടു പേർ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ നടുക്കം മാറുന്നതിന് മുമ്പ് തന്നെയാണ് 17കാരിയുടെ നേരെയുള്ള ഉള്ള അതിക്രൂരമായ ആക്രമണം.