മൺസൂൺ കാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡിജിസിഎ വിലക്കേർപ്പെടുത്തി

ന്യൂഡെൽഹി: മൺസൂൺ കാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തി.നേരത്തെ മംഗാലാപുരം ദുരന്തത്തിന് പിന്നാലെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. റൺവേ നവീകരണത്തിന് ശേഷം രണ്ടു വർഷം മുൻപാണ് ഇവിടെ വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചത്.

ഇതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിങിനിടെ തകർന്ന് വീണതിനിടെ തുടർന്നാണ് തീരുമാനം. അപകടത്തിൽ 18 പേർ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.