ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയ്ക്ക് മാനസീക
പ്രശ്നങ്ങളില്ലെന്ന് കോടതി.
മാനസിക പ്രശ്നമുള്ളതിനാൽ ചികിത്സ വേണമെന്ന് അവകാശപ്പെട്ട് വിനയ് ശർമ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെനിരീക്ഷണം. പ്രതിക്ക് വൈദ്യസഹായവും മനഃശാസ്ത്രജ്ഞന്റെ സേവനവും ലഭിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാവുക സ്വാഭാവികമാണെന്നും കോടതിഅഭിപ്രായപ്പെട്ടു.
വിനയ് ശർമയ്ക്ക് സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാൻ കഴിയാത്തവിധം സ്കീസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും തലയ്ക്കുംകൈക്കും പരിക്കേറ്റുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അയാൾക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്ന റിപ്പോർട്ട്തിഹാർ ജയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചു. സ്വയം പരിക്കേൽപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ജയിൽഅധികൃതർ വ്യക്തമാക്കി. തെളിവും കോടതിയിൽ ഹാജരാക്കി.
നിർഭയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട വിനയ് ശർമ്മയ്ക്ക് വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ എല്ലാസാധ്യതകളും അടഞ്ഞിരുന്നു. പിന്നാലെയാണ് മാനസിക പ്രശ്നമുണ്ടെന്ന വാദവുമായി വീണ്ടും കോടതിയെ സമീപിക്കാൻനീക്കം നടത്തിയത്. നിർഭയ കേസിലെ പ്രതികൾക്കൊപ്പം മാർച്ച് മൂന്നിന് രാവിലെ ആറിനാണ് വിനയ് ശർമയെ തൂക്കിലേറ്റാനിരിക്കുകയാണ്.കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽഅധികൃതർ പ്രതികൾക്ക് കത്തുനൽകിയിട്ടുണ്ട്.മുകേഷ്, പവൻ എന്നിവർ കുടുംബാംഗങ്ങളുമായി അടുത്തിടെ കൂടിക്കാഴ്ചനടത്തിയിരുന്നു.വിനയ് കുടുംബാംഗങ്ങളെ എപ്പോൾ കാണണമെന്ന് അധികൃതരെ അറിയിച്ചിട്ടില്ല. അവസാനകൂടിക്കാഴ്ചയായതിനാൽ നേരിട്ട് സംസാരിക്കാനുള്ള അവസരം നൽകുമെന്നാണ് സൂചന.