കൊൽക്കത്ത: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി (76 )കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 29 മുതൽ കൊറോണ രോഗബാധിതനായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബംഗാളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ അദ്ദേഹം 1982 മുതൽ 1996 വരെ മൂന്ന് തവണ ബംഗാള്‍ സിപിഎം സര്‍ക്കാരിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. 2 തവണ രാജ്യസഭാ അംഗവുമായിരുന്നു.
കൊറോണബാധിച്ച് മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന രാഷ്ട്രീയനേതാവാണ് ശ്യാമള്‍ ചക്രവര്‍ത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമൊനാഷ് ഘോഷ് വൈറസ് ബാധിതനായി മരിച്ചിരുന്നു.