ലഖ്നൗ: ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കൊറോണ ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. ഞായറാഴ്ചയാണ് അന്ത്യം. ജൂലൈ 18നാണ് കമല്റാണിക്ക് രോഗം സ്ഥിരീകരിച്ചത്.
ലഖ്നൗവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി. രാജ്യത്ത് കൊറോണ ബാധിച്ച് മന്ത്രി മരിക്കുന്നത് ആദ്യമായാണ്.