പശ്ചിമ ബംഗാള്‍ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര ( 78)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുതിർന്ന കോൺ​ഗ്രസ് നേതാവായ സോമൻ മിത്ര 2018 ലാണ് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതനാകുന്നത്. 2019-ല്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതില്‍ സോമന്‍ മിത്രയുടെ നിലപാടാണ് നിര്‍ണായകമായത്‌. മൂന്നാം തവണയാണ് സോമൻ മിത്ര കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷപദവി അലങ്കരിക്കുന്നത്.

1972 മുതല്‍ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദ മണ്ഡലത്തെ സോമൻ മിത്ര നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സോമന്‍ മിത്രയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്.