ന്യൂഡെൽഹി: ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ നിന്നും ഇരുവിഭാഗത്തെയും സേനകൾ പിന്മാറിയതിനു ശേഷമുള്ള ആദ്യത്തെ കോർ കമാൻഡർ തല ചർച്ച ഇന്നു നടക്കും. നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള നാലാം ഘട്ട സൈനികതല ചർച്ച ലഡാക്കിലെ ചുഷൂലിലാണ് നടത്തുന്നത്. നിയന്ത്രണ രേഖയോട് ചേർന്ന കൂടിക്കാഴ്ചയാണിത്.
നിയന്ത്രണ രേഖയില്‍ നിന്നും രണ്ടാംഘട്ട സൈനിക പിന്മാറ്റം ചര്‍ച്ചയില്‍ പ്രധാന വിഷയമായേക്കും. സംഘർഷമുണ്ടായിരുന്ന എല്ലാ മേഖലകളിലും സൈനികരുടെ എണ്ണം കുറയ്ക്കണം എന്നതായിരിക്കും ചർച്ചയുടെ അജൻഡ. യഥാർഥ നിയന്ത്രണ രേഖയോട് ചേർന്ന സേനാ താവളങ്ങളിൽ ആയുധ ബലം കുറയ്ക്കണമെന്നതും ചർച്ച ചെയ്യും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന മേഖലകളായ പട്രോളിംഗ് പോയിന്റ് 10,11,12,12 എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന കാര്യവും ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വയ്ക്കും.
ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കെ ജൂണ്‍ ആറിനായിരുന്നു ആദ്യ കമാന്‍ഡര്‍ തല ചര്‍ച്ച. എന്നാല്‍ ജൂണ്‍ 15ന് ഗല്‍വാന്‍ താഴ് വരയില്‍ വച്ച് ചൈനീസ് സൈന്യം ചര്‍ച്ചയിലെ ധാരണകളെല്ലാം ലംഘിച്ചു. തുടര്‍ന്ന് ജൂണ്‍ 22ന് ചൈനയിലെ മോള്‍ഡോയില്‍ വച്ച് രണ്ടാം ഘട്ട ചര്‍ച്ച നടത്തി. ഇതിന് ശേഷവും ചൈനയുടെ ഭാഗത്ത് നിന്നും ശുഭകരമായ പ്രതികരണം ഉണ്ടായില്ല. ജൂണ്‍ 29ന് മൂന്നാം ഘട്ട ചര്‍ച്ച നടത്തി. മൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പിന്മാറിയിരുന്നു.