ദുബായ്: യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. യുഎഇയിൽ താമസിക്കുന്ന, ഇപ്പോൾ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുള്ളവർക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ.
http://airindiaexpress.in എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://blog.airindiaexpress.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ട്വിറ്ററിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തുടർന്നുണ്ടായ യാത്ര നിയന്ത്രണങ്ങൾ കാരണം നാലു മാസത്തിലധികമായി നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത്. അതേസമയം, യു എ ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വന്ദേ ഭാരത് മിഷന് കീഴിൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ സർവീസ് തുടരും.