തൂത്തുക്കുടി കസ്റ്റഡി മരണത്തിന് അറസ്റ്റിലായ പോലീസുകാരെ ജയിലിൽ തടവുകാർ കൈകാര്യം ചെയ്തു

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തിന് അറസ്റ്റിലായ പോലീസുകാരെ ജയിലിൽ തടവുകാർ കാര്യമായി കൈകാര്യം ചെയ്തു. ജുഡിഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെ പെരൂറാനി പോലിസ് സ്റ്റേഷനിൽ ആണ് പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് ആണ് ഇവരെ തടവുകാർ മർദിച്ച് അവശരാക്കിയത്. തടവുകാരുടെ ആക്രമണത്തിൻ്റെ ചൂടറിഞ്ഞ പോലീസുകാരെ ജയിൽ വാർഡൻമാർ എത്തിയാണ് രക്ഷിച്ചത്.

ഇതോടെ ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാർപ്പിക്കാൻ ആണ് തീരുമാനം.
800 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന പെരൂറാനി പോലിസ് സ്റ്റേഷനിൽ കൊറോണ വ്യാപന പശ്ചാത്തലത്തിൽ ആകെ 80 പേർ മാത്രമാണുണ്ടായിരുന്നത്.

സാത്താൻകുളം എസ് ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് മറ്റ് പ്രതികളായ എസ് ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുരുകൻ എന്നിവർ അറസ്റ്റിലായി.

ലോക് ഡൗൺ നിയമം ലംഘിച്ച് കട തുറന്നതിൻെറ പേരിൽ അറസ്റ്റിലായ ജയരാജ്, മകൻ ബെന്നിക്സ് എന്നിവർ കഴിഞ്ഞ മാസം 19 നാണ് മരിച്ചത്. സി.ബി.സി.ഐ.ഡിയുടെയും ഐ ജി യുടെയും എസ് പിയുടേയും നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘം ആണ് അന്വേഷണം നടത്തുന്നത്.