ഗോവയിലെ ബിജെപി എംപിക്ക് കൊറോണ സ്ഥിരീകരിച്ചു

പനജി: ഗോവയിലെ ബിജെപി എംപിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും സമ്പര്‍ക്കമുണ്ടായ എല്ലാവരെയും ക്വാറന്റൈനിലാക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. മഡ്ഗാവ് ഇഎസ്‌ഐ ആശുപത്രിയില്‍ എംഎല്‍എയെ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം സംസ്ഥാന ആരോഗ്യമന്ത്രിക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഗോവയില്‍ ഇതുവരെ 1315 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.