മുംബൈ: കൊറോണ വ്യാപകമാകുന്ന സഹാചര്യത്തില്‍ മഹാരാഷ്ട്രയിലെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജൂൺ 30 ന് ശേഷവും ലോക് ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, അടുത്ത മാസം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും എന്നാണ് ഉദ്ദവ് താക്കറെ സൂചന നല്‍കി. അതേസമയം, ഹൈദരാബാദിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.
അതേസമയം രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ജാഗ്രതയിൽ വീഴ്ച്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിദിന രോഗബാധ ഇത്യാദമായി ഇന്ത്യയിൽ ഇരുപതിനായിരത്തിന് അടുത്തെത്തി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡെൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊറോണ ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും. കൊറോണ മരണത്തിന്റ 87ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ.
ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ഒപ്പം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപ്പിക്കും.