ന്യൂഡെല്‍ഹി : ഇന്ത്യയിലെ കൊറോണ രോഗവ്യാപനം ഉച്ചസ്ഥായിയിലേക്ക്. ഇന്നത്തോടെ രോഗികൾ അഞ്ചു ലക്ഷം കടക്കും. ഇതുവരെ 4,90,401 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,89,463 എണ്ണം ആക്ടീവ് കേസുകളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. അടുത്ത ആഴ്ചയോടെ ദിവസേനയുള്ള രോഗികളുടെ വർധന 20000 കടക്കുമെന്നാണ് സൂചന.
ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത് 407 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ മരണം 15,301ആയി ഉയര്‍ന്നു. ബുധനാഴ്ച രാജ്യത്ത് 418 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 2,85,637 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.