മുംബൈ: കൊറോണ ഭീതിയുടെ പശ്ചാതലത്തിൽ ഈ അധ്യയന വര്‍ഷത്തിലെ ശേഷിക്കുന്ന ദിവസങ്ങളിലെ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ തീരുമാനിച്ച് ബോംബെ ഐഐടി. വിദ്യാര്‍ഥികളുടെ സുരക്ഷയുടേയും ക്ഷേമത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഐഐടി ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്.
പ്രാഥമിക പരിഗണന വിദ്യാര്‍ഥികള്‍ക്കാണെന്നും അതിനാലാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്നും ഐഐടി അധികൃതർ വ്യക്തമാക്കുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ ഫെയ്സ് ബുക്കിലൂടെയാണ് ഐഐടി ഡയറക്ടര്‍ സുഭാസിസ് ചൗധരി തീരുമാനമറിയിച്ചത്. കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ദീര്‍ഘമായ കൂടിയാലോചനയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
അടുത്ത സെമസ്റ്ററിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്ലൈനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യ സ്ഥാപനമായി ബോംബെ ഐഐടി. ഐഐടിയിലെ അടുത്ത സെമസ്റ്റര്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ജൂലായിലാണ് ആരംഭിക്കുന്നത്. ഐഐടിയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ്, ബ്രോഡ് ബാന്‍ഡ് കണക്ഷന് എന്നിവ ലഭ്യമാക്കാന്‍ സഹായം നല്‍കണമെന്ന് ചൗധരി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.