ലക്നൗ: ചൈനീസ് നിര്‍മിത വൈദ്യുത ഉപകരണങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ഇക്കാര്യം വ്യകതമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന വൈദ്യുത ബോര്‍ഡിനു നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി വൈദ്യുത വകുപ്പ് നല്കിയ ചൈനീസ് ഉപകരണങ്ങളുടെ ഓര്‍ഡറുകളുടെയും കരാറുകളുടെയും വിശദാംശങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലും ചൈനീസ് നിര്‍മിത വൈദ്യത മീറ്ററുകളാണ് ഉപയോഗിക്കുന്നത് എന്നും പഴക്കം ചെല്ലുന്നതിനു മുന്‍പ് ഇവ കേടുവരുന്നതായി പരാതി ഉയര്‍ന്നിരുന്നു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈദ്യത മീറ്ററുകര്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉപയോഗമില്ലാതെയിരിക്കുമ്പോഴും ഉണ്ടാകുന്ന ചാര്‍ജ്ജ് വര്‍ധനവും മീറ്ററുകര്‍ നിരോധിക്കാനുള്ള കാരണമായി സര്‍ക്കാര്‍ ആരോപിക്കുന്നു.
അതേ സമയം മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആള് ഇന്ത്യ പവര്‍ എഞ്ചിനീയേഴ്സ് ഫെഡറേഷന് അധ്യക്ഷ ശൈലേന്ദ്ര ദുബൈയും പിന്താങ്ങി. പവര്‍പ്ലാന്റുകളില്‍ ബോയ്ലറുകളും ട്യൂബുകളും മറ്റ് ഉപകരണങ്ങളും വില കുറഞ്ഞതിനാല്‍ ചൈനയില്‍ നിന്നും കൊണ്ടു വരുന്നെന്നും ഇവക്കു ഗുണനിലവാരം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ പവര്‍ പ്ലാന്റുകള്‍ക്കായുള്ള ഉപകരണങ്ങള്‍ പൊതു മേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കലിനെ സമീപിക്കും. ആത്മ നിര്‍ബര്‍ എന്ന ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.