ന്യൂഡെല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ പതിമൂന്നോളം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ പത്ത് ദിവസത്തിനു ഉള്ളില്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. സൗത്ത് ഡെല്‍ഹിയിലെ ഐഎന്‍ഐ പ്രദേശത്തെ ആറ് നിലകളുള്ള മാനവാധികര്‍ നഗറിലാണ് എന്‍എച്ച്ആര്‍സി ഓഫീസ് സ്ഥിതി ചെയ്യുന്നത്.
നിരവധി പേര്‍ ഇതിനകം വീടുകളില്‍ നിരീക്ഷണത്തില്‍ പോയി. കൂടാതെ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ബുധന്‍ , വെള്ളി ദിവസങ്ങളില്‍ അണുനശീകരണത്തിനായി കെട്ടിടത്തിന്റെ 5.6 നിലകള്‍ അടച്ചിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.