പുഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; ഇന്ത്യൻ സൈനികന് വീരമ്യത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമ്യത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
29 കാരനായ പട്ടാളക്കാരൻ ലുങ്കാബുയി അബോൺംലി ആണ് വീരമ്യത്യു വരിച്ചതെന്ന് പൂഞ്ചിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രമേശ് കുമാർ അൻഗ്രൽ പറഞ്ഞു. ശിപായികളായ ലിയാൻ‌കോത്തിയൻ സെൻ‌ഗോൺ, ടാങ്‌സോയിക് ക്വിയാൻ‌യുങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ വിദഗ്ധ ചികിത്സയ്ക്ക് പുലർച്ചെ ഒന്നരയോടെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.മൂന്ന് സൈനികരും അസം റെജിമെന്റിന്റെ 10 ബറ്റാലിയനിൽ നിന്നുള്ളവരാണ്.

വ്യാഴാഴ്ച പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച ബരാമുള്ള ജില്ലയിലെ നിയന്ത്രണ മേഖലയിലെ ഉറി സെക്ടറിൽ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നൂ. പൂഞ്ച് ജില്ലയിലെ ജനനിബിഡ പ്രദേശങ്ങളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം പതിവായിരിക്കുകയാണ്.