ബാ​ങ്കു​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എത്തുന്നവർ 30 സെ​ക്ക​ന്‍​ഡ് സ​മ​യ​ത്തേ​ക്ക് മാ​സ​ക് മാറ്റണം

ഭോപ്പാൽ: ബാ​ങ്കു​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എത്തുന്നവർ 30 സെ​ക്ക​ന്‍​ഡ് സ​മ​യ​ത്തേ​ക്ക് മാ​സ​ക് മാറ്റണമെന്ന് മധ്യപ്രദേശ് പോലീസിൻ്റെ നിർദേശം. കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി മാസ്ക്ക് വന്നപ്പോൾ പലരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതിനാലാണ് പോലീസ് ഈ നിർദേശം നൽകിയിരിക്കുന്നത്. കുറ്റവാളികളെ സിസിടിവി ദൃശ്യങ്ങളിൽ പോലും മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് പോലീസ് പറയുന്നു.

ബാ​ങ്കു​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എ​ത്തു​ന്ന​വ​രു​ടെ മു​ഖം സി​സി​ടിവി​യി​ല്‍ വ്യ​ക്ത​മാ​യി പ​തി​യു​വാ​നാ​ണ് മു​ഖ​ത്തു നി​ന്നും മാ​സ്‌​ക് മാ​റ്റ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും മാ​സ്‌​ക് ക​ര്‍​ശ​ന​മാ​യി ധ​രി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം.

മ​ധ്യ​പ്ര​ദേ​ശി​ല്‍ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. 10,000ത്തി​ന് അ​ടു​ത്ത് കൊറോണ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.