ജമ്മു കശ്മീരിലെ പിഞ്ചോറയിൽ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഷോപിയൻ ജില്ലയിലെ പിഞ്ചോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാൻ ഉള്ള ശ്രമത്തിലാണ് സുരക്ഷാ സേന. ഇന്ന് പുലർച്ചെ സൈനിക സിആർ‌പി‌എഫ് യൂണിറ്റുകൾക്കൊപ്പം ആരംഭിച്ച മറ്റൊരു പോലീസ് ഓപ്പറേഷനിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്നുള്ളവരാണ്, ഇവരിൽ രണ്ടു പേർ ഉയർന്ന റാങ്കിൽ ഉള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എച്‌.എം സംഘത്തിലെ 9 തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു..
ഷോപിയാനിലെ സൈനാപോറ ബെൽറ്റിൽ ഞായറാഴ്ച അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഒരു ഉന്നത കമാൻഡറും കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച രാവിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), രാഷ്ട്രീയ റൈഫിൾസ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ 178 ബറ്റാലിയനുകളുടെ തീവ്രവാദികളും സംയുക്ത സേനയും തമ്മിൽ നടന്ന മണിക്കൂറുകളോളം ഉള്ള വെടിവയ്പ്പിന് ശേഷമാണ് അഞ്ച് തീവ്രവാദികളെ കൊലപെടുത്തിയത്. തെക്കൻ കശ്മീരിലെ ഷോപിയാനിലെ സൈനാപോറ ബെൽറ്റിലെ റെബൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഈ വർഷം ഇതുവരെ 80 തീവ്രവാദികളെ സുരക്ഷാ സേന ഇല്ലാതാക്കിയിട്ടുണ്ട്. അതിൽ 21 പേർ വിവിധ തീവ്രവാദ സംഘടനകളുടെ ഉന്നത കമാൻഡർമാരാണ്.