കൊറോണ; ഡിഎംകെ നേതാവ് അന്‍പഴകന്റെ നില ​ഗുരുതരം

ചെന്നൈ: കൊറോണ ബാധിതനായ ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ. അന്‍പഴകന്റെ നില അതീവ ​ഗുരുതരം. ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്നത്. 61കാരനായ അന്‍പഴകനെ മേയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ കൊറോണ ബാധിക്കുന്ന ആദ്യ നിയമസഭാംഗമാണ് അന്‍പഴകന്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ 80 ശതമാനം ശ്വസനവും നടക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ജെ. അൻപഴകന് രോ​ഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ജനപ്രതിനിധികൾ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു.