ന്യൂഡെൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ ബിജെപി കോൺഗ്രസ് എംഎൽഎമാർക്കായി വല വീശുന്നു. ഗുജറാത്തിൽ രണ്ട് കോണ്‍ഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചു.
കാര്‍ജന്‍ എംഎല്‍എ അക്ഷയ് പട്ടേൽ, കപ്രഡ എംഎല്‍എ ജിത്തു ചൗധരി എന്നിവരാണ് രാജിവച്ചത്.
നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് ഇരുവരും രാജികത്ത് സമർപ്പിച്ചു. ഇരുവരുടേയും രാജി അംഗീകരിച്ചതായി സ്പീക്കർ പറഞ്ഞു.
ഒരു എംഎൽഎ കൂടി പാർട്ടി വിടുമെന്നാണ് വിവരം. മാർച്ചിൽ അഞ്ച് എംഎൽഎമാർ രാജിവെച്ചിരുന്നു. ഇവരെല്ലാവരും ബിജെപിയിൽ ഉടൻ ചേരുമെന്നാണ് റിപ്പോർട്ട് .
ഗുജറാത്തിലെ നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയ്ക്ക് ഗുജറാത്ത് നിയമസഭയില്‍ 103 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് നിലവില്‍ 68 അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്.
കോൺഗ്രസ് അംഗങ്ങൾ 66 ആയി കുറഞ്ഞതോടെ രണ്ട് സീറ്റിൽ ജയിക്കാനാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ജൂൺ 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞതോടെ മൂന്നാമനായി നര്‍ഹരി അമിനെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക, മാനുഷിക പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പക്ഷേ ബിജെപിയാകട്ടെ രാജ്യസഭാ തെരഞ്ഞെടുപ്പിനായി എംഎല്‍എമാരെ വേട്ടയാടിപിടിക്കാനാണ് ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കുന്നത്”- ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രാജിവ് സതവ് ട്വീറ്റ് ചെയ്തു.