ഡെല്‍ഹി ലഫ്റ്റനനെന്റ് ഗവര്‍ണറുടെ ഓഫീസിലെ 13 പേര്‍ക്ക് കൊറോണ

ന്യൂഡെല്‍ഹി։ ഡെല്‍ഹി ലഫ്റ്റനനെന്റ് ഗവര്‍ണര്‍ അനില്‍ ഭായ്ജാലിന്റെ ഓഫീസിലെ 13 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലഫ്റ്റനനെന്റ് ഗവര്‍ണര്‍ അനില്‍ ഭായ്ജാലിന്റെ രാജ് നിവാസ് മാര്‍ഗിലുള്ള ഓഫീസിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ഗവര്‍ണറുടെ ഓഫീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ജോലിക്കാരനിൽ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് ഇത്രയധികം ആളുകള്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഗവര്‍ണറുടെ ഓഫീസില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് എല്ലാ ജീവനക്കാരും നിരീക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ്. അതേസമയം
ഡെല്‍ഹിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 19,844 ആണ്. നിലവില്‍, 11,565 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 8746 പേര്‍ക്ക് രോഗം ഭേദമാവുകയും 523 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.