24 ദിവസം പ്രായമുള്ള ശിശുവും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും കൊറോണ ബാധിച്ച് മരിച്ചു

ഹൈദരാബാദ്: 24 ദിവസം പ്രായമുള്ള ഒരു ശിശുവും മൂന്ന് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞും ഉൾപെടെ ആറ് പേർ കൊറോണ രോഗബാധ മൂലം മരിച്ചു. 74 പേർക്ക് ശനിയാഴ്ച സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചു.

ആകെ കേസുകളുടെ എണ്ണം ഇതോടെ 2,499 ആയി. ടെലിവിഷൻ മാധ്യമ രംഗത്തെ നാല് മാധ്യമപ്രവർത്തകർക്കും മൂന്നുപേർ ക്യാമറമാൻമാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അവരുടെ കുടുംബത്തിലും രോഗബാധ ഏറ്റിട്ടുണ്ട്. ഇനിയും 26 ടിവി മാധ്യമ പ്രവർത്തകരുടെ ഫലം കൂടി ലഭിക്കാനുണ്ട്.